Breaking News

പാടൂർ വേലയ്ക്കിടെ ആന ഇടഞ്ഞു; പാപ്പാൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്

പാടൂർ വേലയ്ക്കിടെ ആന ഇടഞ്ഞ് പാപ്പാനടക്കം ഏഴ് പേർക്ക് പരിക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ പിന്നിൽ ഉണ്ടായിരുന്ന ആനയാണ് ചിഹ്നം വിളിച്ചുകൊണ്ട് മുൻകാല് വച്ച് ജനങ്ങൾക്കിടയിലേക്ക് തട്ടുകയായിരുന്നു.തുടർന്ന് മുന്നിലുണ്ടായിരുന്ന രാമചന്ദ്രൻ ഇടഞ്ഞു അൽപ ദൂരം ഓടി.എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിന് പിന്നാലെയാണ് സംഭവം.

പിന്നിൽ നിന്ന ആന ചിഹ്നം വിളിച്ചുകൊണ്ട് മുൻകാല് വച്ച് ജനങ്ങൾക്കിടയിലേക്ക് തട്ടുകയായിരുന്നു.തുടർന്ന് മുന്നിലുണ്ടായിരുന്ന രാമചന്ദ്രൻ ഇടഞ്ഞു അൽപ ദൂരം ഓടി. ആന പെട്ടെന്ന് മുന്നോട്ടോടിയതോടെ ജനം പരിഭ്രാന്തരായി. ഇന്നലെ രാത്രിയാണ് സംഭവം. 

ഒന്നാം പാപ്പാൻ രാമൻ ആനയുടെ മുന്നിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ആന മുന്നോട്ട് ഓടിയതോടെയാണ് പാപ്പാനടക്കമുള്ളവർക്ക് പരിക്കേറ്റത്. ആനയുടെ ഇടയിൽപ്പെട്ട്  പരിക്കേറ്റ പാപ്പാനു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി. 

ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ഓടുന്നതിനിടെ നിലത്ത് വീണും മറ്റുമാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. ഉടൻ തന്നെ എലിഫന്റ് സ്ക്വാഡും മറ്റ് പാപ്പാൻമാരും ചേർന്ന് ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top