പ്രഭാസിനോട് പ്രണയം തോന്നിയില്ലെന്ന് വെളിപ്പെടുത്തി നടി അനുഷ്ക ഷെട്ടി. പ്രഭാസിന്റെ പേരിനൊപ്പം എന്നും ഗോസിപ്പ് കോളത്തില്‍ നിറയാറുള്ള പേരാണ് അനുഷ്കയുടേത്.ബാഹുബലിയില്‍ അഭിനയിച്ച ശേഷം ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ പതിവായി ഇടംപിടിച്ചിരുന്നു. തങ്ങള്‍ അടുത്ത് സുഹൃത്തുക്കള്‍ മാത്രമാണെന്ന് പ്രഭാസും അനുഷ്കയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്ന് അനുഷ്ക പറയുന്നു. ആദ്യം ക്രഷ്. പിന്നീട് അത് പ്രണയമായി മാറി.അനുഷ്കയുടെ വാക്കുകള്‍.
അതേസമയം സിനിമയില്‍ നിന്ന് ഇടക്കാലത്ത് വിട്ടുനിന്ന അനുഷ്ക ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ അനുഷ്ക ആണ് നായിക.അന്വിത റവാലി ഹട്ടി എന്ന ഷെഫിന്റെ വേഷമാണ് താരത്തിന്. നവീന്‍ പോളി ഷെട്ടിയാണ് നായകന്.
ഒറ്റക്കൊമ്പൻ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തിലേക്ക് വരാന്‍ ഒരുങ്ങുകയാണ് താരം.