Breaking News

‘മാളികപ്പുറം’ സ്ട്രീമിം​ഗ് തീയതി പ്രഖ്യാപിച്ചു; ഒപ്പം പുതിയ ട്രെയ്‍ലറും

പുതുവര്‍ഷത്തിന് തൊട്ടുമുന്‍പ് ഡിസംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ മാളികപ്പുറം റിലീസ് ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് നടത്തുക. മാളികപ്പുറം തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ എത്തുമെന്ന വിവരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ രണ്ട് ദിവസം മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ സ്ട്രീമിംഗ് തീയതിയും അറിയിച്ചിരിക്കുകയാണ് അവര്‍. ഫെബ്രുവരി 15 ന് ചിത്രം ഒടിടി പ്രദര്‍ശനം ആരംഭിക്കും. 

വിഷ്ണു ശശിശങ്കര്‍ ആണ് സംവിധാനം. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍.

അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രണ്‍ജി പണിക്കർ, മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത്‌ രവി, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, അരുൺ മാമൻ, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആൽഫി പഞ്ഞിക്കാരൻ, മനോഹരി ജോയ്, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top