നടൻ കൃഷ്ണകുമാറിന്റെ മക്കളെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകൾ ദിയ കൃഷ്ണയും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഫേസ്ബുക്കിലും ഒക്കെ സജീവമാണ്. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ വിശേഷങ്ങള്‍ ദിയ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരുമായി സംവദിക്കുന്നതിനിടെ ദിയ പങ്കുവച്ച ചില വാക്കുകളാണ് വൈറൽ. ‘‘ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്? ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ?’’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ദിയ നല്കിയ മറുപടി കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുതെന്നായിരുന്നു.
ഇപ്പോള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ‘‘ആരേയുമില്ല, സിംഗിൾ ആസ് എ പ്രിങ്കിള്‍’’ എന്നായിരുന്നു ദിയയുടെ മറുപടി. ‘‘ഓസി നീ ഓക്കേ അല്ലെ’’ എന്ന ചോദ്യത്തിനും താര പുത്രി പെർഫെക്ട് ഓകെ എന്നും പറയുകയുണ്ടായി.
ഇതിനിടെ മകളുടെ ഇൻസ്റ്റഗ്രാം സംവാദത്തിൽ ചോദ്യവുമായി അമ്മ സിന്ധു കൃഷ്ണയുമെത്തി. ‘‘ഓസി നിനക്ക് എന്നെ ഇഷ്ടമാണോ’’ എന്നാണ് അമ്മയുടെ ചോദ്യം. ഇതിന് അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ‘‘യാ ബ്രോ’’ എന്നാണ് ദിയ നല്കുന്ന മറുപടി. നിങ്ങളുടെ ആരാധകര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്നായിരുന്നു മറ്റൊരാള്‍ ദിയയോട് ചോദിച്ചത്. ജീവിതം പൂര്‍ണമായ അർഥത്തില്‍ ജീവിക്കുക എന്നായിരുന്നു താരം നല്കിയ മറുപടി.