Breaking News

കഴുത്തില്‍ കുരുക്ക് മുറുകിയ നിലയില്‍; വയനാട്ടിലെ സ്വകാര്യ തോട്ടത്തില്‍ കടുവയുടെ ജഡം

കടുവയെ ചത്തനിലയില്‍ കണ്ടെത്തി. വയനാട് അമ്പലവയൽ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.കഴുത്തില്‍ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.

വയനാട് പൊന്മുടി കോട്ട ഇടക്കല്‍ ഭാഗത്തെ ഭീതിയിലാക്കിയ കടുവയാണിതെന്ന് സംശയമുണ്ട്. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി. വെറ്റിനറി സര്‍ജനെത്തി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകു എന്ന് വനംവകുപ്പ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top