Kerala

വിദേശികൾ ഉൾപ്പെടെ പങ്കെടുത്ത് ആവേശമുയർത്തി മുസിരിസ് സെഞ്ച്വറി ചലഞ്ച് III

കൊച്ചി: പറവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസിരിസ് സൈക്ലിസ്റ്റ്സ് ക്ലബ്, ജോയ് ആലൂക്കാസ്, ചെറായി ചില്ലി ഔട്ട് റെസ്റ്റോറന്റ്, ആസ്റ്റർ മെഡിസിറ്റി,നെപ്ട്യൂൺ വാട്ടർ സ്പോർട്സ് എന്നിവരുമായി ചേർന്ന് നടത്തുന്ന മുസിരിസ് സെഞ്ച്വറി ചലഞ്ച് III
ജനുവരി 26th രാവിലെ 6 മണിക്ക് മുൻ വോളിബോൾ കേരള ക്യാപ്റ്റനും ഇന്റർനാഷണൽ ബാസ്‌ക്കറ്റ് ബോൾ താരവുമായ അനിൽ ബാബുജി ഫ്ലാഗ് ഓഫ് ചെയ്തു. വിദേശികൾ അടക്കമുള്ള 125 സൈക്ലിസ്റ്റ്കൾ ആണ് ഇതിൽ പങ്കെടുത്തത്.

ചെറായി ബീച്ചിൽ നിന്നും ആരംഭിച്ച് മുസിരിസ് പൈതൃക പ്രദേശങ്ങളിലൂടെയാണ് 100 കിലോമീറ്റർ യാത്ര.നടത്തിയത്. പറവൂർ ജൂത സിനഗോഗ്‌, പാലിയം കൊട്ടാരം എല്ലാം റൂട്ടിലുണ്ടായിരുന്നു. 8.5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്ന രീതിയിലായിരുന്നു റൈഡ്.

200 ഓളം പേര് പങ്കെടുക്കുന്ന മുസിരിസ് – ചെറായി ബീച്ച് റൺ 5 കിലോമീറ്റർ ഓട്ടവും മുസിരിസ് സൈക്കിലിസ്റ്റ് ക്ലബ്ബിന്റെ നടത്തി. മാരത്തോൺ 26/01/2023 രാവിലെ കൃത്യം 7 മണിക്ക് എക്സൈസ് ഉദ്യോഗസ്ഥനും പ്രശസ്ത മാരത്തോൺ റണ്ണർ ആയ ജസ്റ്റിൻ ടി എക്സ് ഫ്ലാഗ് ഓഫ് ചെയ്തു.ക്ലബ്ബിന്റെ വാർഷിക ആഘോഷങ്ങൾ ജനുവരി 26 വൈകുന്നേരം 5.30ന് ആരംഭിച്ച് ക്ലബ്‌ അംഗങ്ങളുടെയും കുടുംബാഗങ്ങളുടെയും കലാപരിപാടിപടികളോടെ രാത്രി 11 മണിക്ക് സമാപിച്ചു.

വാർഷിക സമ്മേളനത്തിൽ ജോയ് ആലൂക്കാസ് ഗ്രൂപ്പ് മാർക്കറ്റിംഗ് ഡിജിഎം അനീഷ് വർഗീസ്, ചെറായി വാർഡ് മെമ്പർ ശ്രീമോൻ, മുസിരിസ് സൈക്ലിസ്റ്റ് ക്ലബ് പ്രസിഡന്റ് ജാക്സൺ , സെക്രട്ടറി വർഗീസ്, ജോയിന്റ് സെക്രട്ടറി നവീൻ, സംഘാടകരായ ജോസ് പോൾ , ശ്യാംരാജ് , ഓംകുമാർ , രാഹുൽ , അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top