Latest News

ഗോകുലം ഗോപാലന് ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ്; നാളെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും

കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള(എസ്.എഫ്.ബി.എസ്.കെ)യുടെ ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ് ഗോകുലം ഗോപാലന്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് എറണാകുളം ഹോട്ടൽ ലെ-മെറിഡിയനിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും.വ്യവസായി എം എ യൂസഫലി, പ്രമുഖ ബാങ്കുകളുടെ എംഡി,സിഇഒമാർ തുടങ്ങിയവർ പങ്കെടുക്കും.

കേരളത്തിലെ സാമ്പത്തിക മേഖലയ്ക്ക് സംഭാവന നൽകുന്ന വ്യക്തികളെയാണ് ബിസിനസ് മാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കുന്നത്.

1969ൽ ചെന്നൈയിൽ ആരംഭിച്ച ശ്രീഗോകുലം ചിറ്റ്സ് ആൻഡ് ഫൈനാൻസിന്റെ സ്ഥാപകനാണ് ഗോകുലം ഗോപാലൻ. 500ൽ പരം ശാഖകളും 8000 കോടിയിലധികം രൂപയുടെ വിറ്റുവരവും ഉണ്ട്.

സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള അവാർഡുകൾക്ക് പുറമേ ചെസ്സ് ടൂർണമെന്റ്, ഫുട്ബോൾ, ബാഡ്മിൻറൺ ടൂർണമെൻറ് തുടങ്ങിയ സംഘടിപ്പിക്കുമെന്ന് എസ്.എഫ്.ബി.എസ്.കെ ജനറൽ സെക്രട്ടറി കെ യു ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് ചെയർമാൻ സി പി മോഹൻദാസ്, ട്രഷറർ കെ സുരേന്ദ്രൻ തുടങ്ങിയവർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top