Breaking News

സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു

പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം (93) അന്തരിച്ചു. തെന്നിന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന രത്നം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500-ലധികം സിനിമകളിൽ സംഘട്ടന സംവിധായകനായിട്ടുണ്ട്. എം ജി ആർ, ജയലളിത, എൻ ടി ആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത് തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളിൽ പ്രവർത്തിച്ചു. 

1966-ൽ പുറത്തിറങ്ങിയ വല്ലവൻ ഒരുവൻ എന്ന ചിത്രത്തിലൂടെയാണ് സംഘട്ടന പരിശീലകനായി തുടക്കം കുറിച്ചത്. ഏറ്റവും കൂടുതൽ സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചതിന് 2013-ൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിട്ടുണ്ട് ജൂഡോ രത്നം. സിന്ദൂരസന്ധ്യയ്ക്ക്‌ മൗനം, രക്തം, മൈനാകം തുടങ്ങിയ മലയാള ചിത്രങ്ങൾക്കുവേണ്ടിയും ഫൈറ്റ മാസറ്ററായി പ്രവർത്തിച്ചു. 1992-ൽ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് ഒടുവിൽ പ്രവർത്തിച്ചത്. താമരക്കുളം, ഗായത്രി, പോക്കിരിരാജ, കൊഞ്ചും കുമാരി, തലൈ നഗരം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top