Entertainment

മഞ്ജു വാര്യര്‍ക്കൊപ്പം സെല്‍ഫി; ‘ആഗ്രഹം സാധിച്ചു തരാന്‍ മറന്നില്ലല്ലോ, താങ്ക്സ് ഉണ്ട് ദൈവമേ…’ രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്

എൻ്റെ ആഗ്രഹം സാധിച്ചു തരാന്‍ ദൈവം മറന്നില്ലല്ലോ… താങ്ക്സ് ഉണ്ട് ദൈവമേ. നടി മഞ്ജു വാര്യര്‍ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച്‌ നടി രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്.സിനിമരംഗത്തെത്തിയപ്പോള്‍ കൂടെ നിന്ന് ഒരു ഫോട്ടോയെടുക്കണമെന്ന് ആഗ്രഹിച്ചവരില്‍ ഒരാളാണ് മഞ്ജു വാര്യര്‍.

കലാതിലകം നേടിയ മഞ്ജുവിന്റെ ചിത്രം മാസികയില്‍ കവര്‍ഫോട്ടോയായി വന്നപ്പോള്‍ ആദ്യമായി പരിചയപ്പെടുത്തി തന്നത് തന്റെ അമ്മയാണ്. അന്ന് കണ്ട അതേ കൗതുകത്തിലാണ് മഞ്ജു വാര്യറുടെ കൂടെ ‘ആയിഷ’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴുംനോക്കി നിന്നതെന്ന് പോസ്റ്റില്‍ രാധിക പറയുന്നു. ആയിഷ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം മുഴുനീള വേഷത്തില്‍ രാധികയും അഭിനയിക്കുന്നുണ്ട്.

രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മഞ്ജു വാര്യര്‍ എന്ന ലേഡി സൂപ്പര്‍സ്റ്റാറിനെ ഒരു ഡാന്‍സ് പ്രേമി ആയ എന്റെ ‘അമ്മയാണ് മാഗസിന്‍ കവറില് അന്നത്തെ കലാതിലകത്തിന്റെ ഫോട്ടോ ആയി വന്ന മഞ്ജു ചേച്ചിയെ ആദ്യം എനിക്ക് കാണിച്ചു തരുന്നത്, പിന്നീട് ‘അമ്മ ശേഖരിച്ചു വച്ച മഞ്ജു ചേച്ചിയുടെ മാഗസിന്‍ ഫോട്ടോകള്‍ എന്നും എനിക്ക് കൗതുകം ആയിരുന്നു.

ഞാന്‍ സിനിമയിലേക്കു വന്നപ്പോ എനിക്ക് കാണണം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് തോന്നിയിട്ടുള്ള actors ല്‍ ഒരാള്‍ മഞ്ജു ചേച്ചി ആകവേ, ചേച്ചിയുടെ ഇടവേളയില്‍ അത് എനിക്ക് സാധിച്ചില്ല.

ഒടുവില്‍ സെല്‍ഫി ഇല്ലാത്ത കാലത്തു 20 – 20 സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ ചേച്ചിയെ നേരിട്ട് കാണുമ്പോൾ. “അയച്ചു തരാം”എന്ന് പറഞ്ഞു photom പിടിച്ച ആള്‍ അത് തരാതെ പറ്റിക്കുകയും ചെയ്തല്ലോ എന്ന് ഓര്‍ത്തു സങ്കടം ആയിരുന്നു എനിക്ക്.

ചേച്ചി ഇടവേള കഴിഞ്ഞു വരുമ്പോ ഞാന്‍ ഇടവേള എടുത്തു, എന്നിട്ടും എന്റെ ആഗ്രഹം സാധിച്ചു തരാന്‍ ദൈവം മറന്നില്ലല്ലോ.. താങ്ക്സ് ഉണ്ട് ദൈവമേ.

ആയിഷ സിനിമ ചെയ്യുമ്പോൾ.. ഞാന്‍ ചേച്ചിയുടെ അടുത്ത് നിന്ന് അഭിനയിക്കുബോഴും കണ്ണ് എടുക്കാതെ മാറി നിന്ന് കണ്ടപ്പോഴും; അടുത്ത് ഇരുന്നു വര്‍ത്തമാനം പറയുമ്ബോഴും ‘എന്റെ അമ്മ ആദ്യം ആയി ചേച്ചിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ തോന്നിയ കൗതുകം ആയിരുന്നു എനിക്ക്. എത്രയോ പ്രാവശ്യം ഇഷ്ടം കൊണ്ട് ചേച്ചിയെ ഒന്ന് നുള്ളാന്‍ തോന്നിയിരിക്കുന്നു.

ഈ സുന്ദര നിമിഷങ്ങള്‍ എനിക്ക് തന്ന ആമിര്‍ പള്ളിക്കലിനും, മഞ്ജു ചേച്ചിക്കും, ആയിഷ crew നും സ്നേഹം നിറഞ്ഞ നന്ദി

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top