ലോകത്ത് എക്കാലത്തെയും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന നോണ്‍ ഫിക്ഷന്‍ പുസ്തകമെന്ന ഗിന്നസ് റെക്കാഡ് സ്വന്തമാക്കി ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരന്റെ ആത്മകഥയായ ‘സ്പെയര്‍’.2020ല്‍ പുറത്തിറങ്ങിയ യു.എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പുസ്തകമായ ‘എ പ്രോമിസ്ഡ് ലാന്‍ഡി”ന്റെ റെക്കാഡാണ് സ്പെയര്‍ തകര്‍ത്തത്. എ പ്രോമിസ്ഡ് ലാന്‍ഡിന്റെ 8,87,000 കോപ്പികളാണ് ആദ്യദിനം വിറ്റത്.
സ്പെയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പിന്റെ 14 ലക്ഷം കോപ്പികളാണ് ആദ്യ ദിവസം യു.കെ, യു.എസ്, കാനഡ എന്നിവിടങ്ങളില്‍ വിറ്റതെന്ന് പ്രസാധകരായ പെന്ഗ്വിന് റാന്‍ഡം ഹൗസ് അറിയിച്ചിരുന്നു. പെന്ഗ്വിന് റാന്‍ഡം ഹൗസ് പ്രസിദ്ധീകരിച്ചതില്‍ ആദ്യ ദിനം ഇത്രയധികം വില്പന നേടുന്ന നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ ആദ്യ പുസ്തകമാണ് സ്പെയര്‍.