Latest News

യൂസഫലിയുടെ മതേതരത്വ നിലപാടിനെ പ്രശംസിച്ച് മുൻചീഫ് സെക്രട്ടറി

തിരുവനന്തപുരം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാമൂഹിക ഇടപെടലും മതേതരത്വ സമീപനവും ഏറെ പ്രശംസനീയമെന്ന് മുൻ ചീഫ്സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ ഐഎഎസ്. എല്ലാ ജാതിമതസ്ഥർക്കും യൂസഫലി തന്റെ സ്ഥാപനത്തിൽ തൊഴിൽ നൽകി, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ ‘ യൂസഫ് ഭായി ‘ യുടെ ഈ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. വ്യവസായ മുന്നേറ്റത്തിലൂടെ മാത്രമേ ദേശത്തിൻറെ വളർച്ച സാധ്യമാവുകയുള്ളൂ. യുസഫലിയുടെ ലുലു ഗ്രൂപ്പ് കേരളത്തിന്റെ വ്യവസായ വളർച്ചയുടെ മുഖമുദ്രയാവുകയാണ്, ഇത്തരം ദീർഘവീക്ഷണമുള്ള നേതാക്കളാണ് രാജ്യത്തിന്റെ കരുത്ത് എന്നും മുൻചീഫ് സെക്രട്ടറി പറഞ്ഞു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ തെക്കേ നടയിലുള്ള ശ്രീ വൈകുണ്ഠം ഹാളിൽ നടന്ന ശ്രീമദ് ഭാഗവത മഹാസത്ര സമാപനസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എ യൂസഫലിയാണ് സമാപനസഭയിൽ മുഖ്യാതിഥിയായി പങ്കെടുത്തത്.

യൂസഫലിയുടെ സാമൂഹിക പ്രവർത്തനങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും, കൊച്ചിയിൽ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ജനങ്ങളുടെ പ്രാർത്ഥന യൂസഫലിക്ക് ഒപ്പമുള്ളത് കൊണ്ടാണെന്നും ആർ രാമചന്ദ്രൻ നായർ വ്യക്തമാക്കി. മന്ത്രി ആൻറണി രാജു അടക്കം നിരവധി പ്രമുഖരും സമാപനസഭയിൽ ഭാഗമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top