ഷാരുഖ് ഖാന് നായകനായി എത്തുന്ന ജവാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയാറെടുപ്പിലാണ് സംവിധായകന് ആറ്റ്ലി.ഇപ്പോള്‍ തന്റെ ജീവിതത്തിലെ സന്തോഷവാര്‍ത്തയുമായി എത്തുകയാണ് താരം. അറ്റ്ലിയും ഭാര്യ കൃഷ്ണപ്രിയയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.
Happy to announce that we are pregnant need all your blessing and love ❤️❤️
— atlee (@Atlee_dir) December 16, 2022
Wit love
Atlee & @priyaatlee
Pc by @mommyshotsbyamrita pic.twitter.com/9br2K6ts77
ഞങ്ങളുടെ കുടുംബം വളരുകയാണ്. അതെ ഞങ്ങള്‍ പ്രഗ്നന്റ് ആണ്. ഞങ്ങളുടെ ഈ മനോഹര യാത്രയില്‍ നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ആവശ്യമുണ്ട്.- എന്ന കുറിപ്പിലാണ് ആറ്റ്ലിയും പ്രിയയും കുഞ്ഞിന്റെ വരവ് ആരാധകരെ അറിയിച്ചത്. നിിറവയറിലുള്ള പ്രിയയ്ക്കും പെറ്റ്ഡോഗിനും ഒപ്പമുള്ള ചിത്രവും ആറ്റ്ലി പങ്കുവച്ചിട്ടുണ്ട്.
നയന്‍താര, ആര്യ, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ രാജ റാണിയിലൂടെയാണ് ആറ്റ്ലി സിനിമാലോകത്തേക്ക് എത്തുന്നത്. അതിനുശേഷം ചെയ്ത മൂന്നു സിനിമകളിലും വിജയ് ആയിരുന്നു നടന്. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ബിഗില്‍ ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഷാരുഖ് നായകനായി എത്തുന്ന ജവാനാണ് പുതിയ ചിത്രം. നയന്‍താരയാണ് ചിത്രത്തില്‍ നായികയാവുന്നത്. അടുത്ത വര്‍ഷം ജൂണ്‍ 3ന് ചിത്രം റിലീസ് ചെയ്യും.