നീണ്ട കാലത്തിനു ശേഷം സല്മാന് ഖാനൊപ്പം വീണ്ടും ഒന്നിക്കാന്‍ രേവതി. ബിഗ് ബോസ് സീസണ് 16ന്റെ വേദിയില്‍ വച്ചായിരുന്നു വെളിപ്പെടുത്തല്‍.രേവതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാം വെങ്കിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ബിഗ് ഹോസ് വേദിയില്‍ എത്തിയത്. ചിത്രത്തിലെ നായികയായ കാജോളും രേവതിക്കൊപ്പമുണ്ടായിരുന്നു.
തന്റെ മുന്‍കാല നായികയെ ഏറെ സ്നേഹത്തോടെയാണ് സല്മാന് സ്വാഗതം ചെയ്തത്. രേവതിയുടെ അടുത്തേക്ക് ചെന്ന് നിറചിരിയോടെ ആലിംഗനം ചെയ്താണ് വേദിയിലേക്ക് കൊണ്ടുവന്നത്. ആ സമയത്ത് സാത്തിയാ തൂനെ ക്യാ കിയ എന്ന ഗാനം മുഴങ്ങി. ഇതോടെ രേവതിയുടെ കൈ പിടിച്ച് സല്മാന് ഡാന്‍സ് ചെയ്യുകയായിരുന്നു. അതിനു പിന്നാലെയാണ് ടൈഗറില്‍ ഒന്നിക്കുന്ന വിവരം സല്മാന് വെളിപ്പെടുത്തിയത്.
#SalmanKhan & #Revathi After 30+ Years Dancing On .."Saathiya Tune Kya Kia" #biggboss16 #Tiger3 🔥 @BeingSalmanKhan pic.twitter.com/z7R9g3L5dm
— Salman Sajid Bhai Jaan (@SalmanSajidBha7) November 27, 2022
ഇത് എന്റെ മാഗിയാണ്, എന്റെ പ്രിയതമ. ഇപ്പോള്‍ എനിക്കൊപ്പം ടൈഗര്‍ ചെയ്യുകയാണ്. – എന്നാണ് സല്മാന് പറഞ്ഞത്. ഇത് കേട്ട് അത്ഭുതത്തോടെ ശരിയാണോ എന്ന് കാജോള്‍ രേവതിയോട് ചോദിച്ചു. അതെയെന്ന് താരം മറുപടി പറയുകയായിരുന്നു. 32 വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 1991ല്‍ റിലീസ് ചെയ്ത ലവ് എന്ന സിനിമയിലാണ് സല്‍മാനും രേവതിയും ഒന്നിച്ചത്. രേവതിയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു അത്. മാഗി എന്നായിരുന്നു ചിത്രത്തിലെ രേവതിയുടെ പേര്.
ടൈഗര്‍ 3ല്‍ രേവതിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രഹസ്യാന്വേഷണ സംഘത്തിലെ തലവനായാണ് രേവതി പ്രത്യക്ഷപ്പെടുക. കത്രീന കൈഫ് നായികയാവുന്ന ചിത്രം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുക.