Breaking News

ഗര്‍ഭിണിയാണ്, ബോയ്ഫ്രണ്ടുണ്ടോയെന്ന് ഡോക്ടര്‍, കരയണോ ചിരിക്കണോയെന്ന് അറിയാത്ത അവസ്ഥയിലായിരുന്നുവെന്ന് സയനോര

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗായിക സയനോര നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു. ആദ്യമായി ഗര്‍ഭിണിയായപ്പോഴുള്ള സംഭവങ്ങള്‍ മറക്കില്ല എന്നാണ് സയനോര പറഞ്ഞത്. ”കൊച്ചിയില്‍ ഒരു ഷോയ്ക്ക് പോയതായിരുന്നു .വരും വഴി ഒരുപാട് ഛര്‍ദ്ദിച്ചതുകണ്ട് ആശുപത്രിയില്‍ പോയി. ഒരു ലേഡി ഡോക്ടര്‍ വന്നു ചോദിച്ചു സയനോരയ്ക്ക് ബോയ്ഫ്രണ്ടുണ്ടോയെന്ന്. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോഴേക്കും ഡോക്ടര്‍ക്ക് ടെന്‍ഷന്‍.കാരണം ആ ഡോക്ടര്‍ക്ക് അറിയില്ലായിരുന്നു ഞാന്‍‌ കല്യാണം കഴിച്ചതാണെന്ന്. ടെന്‍ഷന്‍ കണ്ടപ്പോള്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു ഞാന്‍ വിവാഹം കഴിച്ചതാണെന്ന്. ശേഷം അവര്‍ ഗര്‍ഭിണിയാണോയെന്നത് ഉറപ്പിക്കാന്‍ രക്തം എടുത്തു. അതിന്റെ റിസള്‍ട്ടിന് കാത്തുനില്‍ക്കാതെ ഞാന്‍ പരിപാടിക്ക് പോയി. ഷോയ്ക്ക് വേണ്ടി തയ്യാറെടുക്കുമ്പോൾ ഡോക്ടര്‍ വിളിച്ച്‌ ആശംസ അറിയിച്ചിട്ട് ഗര്‍ഭിണിയാണെന്ന് പറഞ്ഞത്. അതുകേട്ടതും അമ്മേ… എന്നൊരു വിളിയായിരുന്നു ഞാന്‍. കരയണോ ചിരിക്കണോയെന്ന് അറിയാത്തൊരു അവസ്ഥയിലായിരുന്നു അത്”-സയനോരയുടെ വാക്കുകള്‍. രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ടെന്ന് മോളോട് പറഞ്ഞപ്പോള്‍ പറ്റില്ല അവള്‍ക്ക് അത് താല്‍പര്യമില്ലെന്നാണ് പറഞ്ഞത് എന്നും സയനോര .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top