Breaking News

ഇന്‍സ്റ്റാഗ്രാമിലെ ആ ‘വൈറല്‍’ സത്യഭാമ ആരാണെന്ന് അറിയാം

സമൂഹമാധ്യമങ്ങളിൽ ഒന്നായ ഇന്‍സ്റ്റാഗ്രാം റീല്‍സ്ഇന്ന് ഭരിക്കുന്നത് ഒരു സത്യഭാമയാണ്. സംശയിക്കണ്ട, സത്യഭാമേ എന്ന് തുടങ്ങുന്ന ഒരു കന്നഡ പാട്ട്.ഭാഷയുടെ അതിര്‍ വരമ്പുകൾ ഭേദിച്ച്‌ ഇന്ത്യയുടെ പല ഭാഗത്തുമുള്ളവര്‍ ഈ പാട്ടിനൊപ്പം ചുവട് വച്ച്‌ ആടി. കൂടുതലും പെണ്‍കുട്ടികളാണ് ഇത്തരം റീല്‍സിന് പിന്നിലെ താരങ്ങള്‍.

പേര് സത്യഭാമ എന്ന് കൂടിയാണെങ്കില്‍ പിന്നെ തിരിഞ്ഞ് നോക്കണ്ട, റീല്‍ വയറലായത് തന്നെ. ചില കമിതാക്കളും രസകരമായ പല സന്ദര്‍ഭങ്ങളിള്‍ കൂട്ടിച്ചേര്‍ത്ത് ഈ പാട്ടിന്‍റെ റീല്‍ വീഡിയോ ചെയ്യുന്നുണ്ട്. യൂട്യൂബ് ഷോര്‍ട്ട്സ് നോക്കിയാലും ഈ പാട്ടാണ് താരം. വെറുതെ റീല്‍ കണ്ട് ആസ്വദിക്കുകയല്ലാതെ ആരാണ് ഈ സത്യഭാമയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? യുവാക്കള്‍ക്കിടയില്‍ തരംഗമായ ഈ പാട്ടിന് ശരിക്കും അവരുടെ അച്ഛനമ്മമാരോളം പ്രായമുണ്ട്.

1980 ല്‍ പുറത്തിറങ്ങിയ രവിചന്ദ്ര എന്ന കന്നഡ ചിത്രത്തിലെ പാട്ടാണ് ഇത്. ഡോക്ടര്‍ രാജ്കുമാര്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ച ഈ ചിത്രത്തില്‍ ലക്ഷ്മി, സുമലത എന്നിവരാണ് നായികമാരായി എത്തിയത്. രാജ്കുമാര്‍ സുമലതയെ നോക്കി പ്രണയഭാവത്തില്‍ പാടുന്ന പാട്ടാണ് സത്യഭാമേ എന്നത്. നായകനായ രാജ്കുമാര്‍ തന്നെയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഉപേന്ദ്ര കുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച സത്യഭാമേ എന്ന ഗാനം ആ സമയത്തെ സൂപ്പര്‍ ഹിറ്റ് പാട്ടുകളില്‍ ഒന്നായിരുന്നു.

എന്നാല്‍ 42 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ പാട്ട് വയറലാകാന്‍ കാരണക്കാരന്‍ സാന്‍ജിത് ഹെഗ്ഡെ എന്ന പാട്ടുകാരനാണ്. അദ്ദേഹം ചെയ്ത ഈ പാട്ടിന്‍റെ റീമിക്സ് വെര്‍ഷനാണ് ഇന്ന് റീലുകളിലൂടെ വയറലായത്. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് സാന്‍ജിത് ഹെഗ്ഡെ ഈ പാട്ടിന്‍റെ 25 സെക്കന്‍റ് ദൈര്‍ഖ്യമുള്ള റീമിക്സ് വെര്‍ഷന്‍ ഷെയര്‍ ചെയ്തത്. ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ഈ പാട്ട് വയറലായി മാറി. ഒട്ടനവധി പേരാണ് ഈ പാട്ടിന്‍റെ ഫുള്‍ വെര്‍ഷന്‍ റീമിക്സ് ചെയ്യണമെന്ന ആവശ്യവുമായി സാന്‍ജിത് ഹെഗ്ഡെയുടെ കമന്‍റ് ബോക്സിലെത്തിയത്.

ഫുള്‍ വെര്‍ഷന്‍ കിട്ടിയില്ലെങ്കിലും ‘ഉള്ളത് കൊണ്ട് ഓണം പോലെ’ എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ആരാധകര്‍ ഈ പാട്ട് ആഘോഷമാക്കി മാറ്റി. ചുരുക്കി പറഞ്ഞാല്‍ മുന്‍പ് കന്നഡ സിനിമാ പ്രേമികള്‍ക്ക് മാത്രം പരിചിതമായിരുന്ന സത്യഭാമേ എന്ന സൂപ്പര്‍ഹിറ്റ് പ്രണയ ഗാനം ഇന്ന് ഇന്ത്യ മുഴുവന്‍ ഏറ്റ് പാടാന്‍ തുടങ്ങി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top