Latest News

അടുക്കളയില്‍ മരുമകളുടെ തകർപ്പൻ നൃത്തം, കട്ട സപ്പോര്‍ട്ടുമായി അമ്മായിയമ്മയും;വിഡിയോ വൈറല്‍

തന്റേതായ ശൈലിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കട്ട സപ്പോര്‍ട്ട് തരുന്ന അമ്മായിയമ്മയെ ഏത് പെണ്‍കുട്ടിയാണ് ആഗ്രഹിക്കാത്തത്.അങ്ങനെയൊരു അമ്മായിയമ്മയുടെയും മരുമകളുടെയും വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടുക്കളി‌യില്‍ നിന്ന് നൃത്തം ചെയ്യുന്ന മരുമകളും ഇത് കണ്ടാസ്വദിച്ച്‌ ചിരിച്ച്‌ പ്രോത്സാഹിപ്പിക്കുന്ന അമ്മായിയമ്മയുമാണ് വിഡിയോയിലുള്ളത്.

വിനിത ശര്‍മ്മ എന്ന സ്ത്രീയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടിലെ അടുക്കളയില്‍ വച്ച്‌ നൃത്തം ചെയ്തു തകര്‍ക്കുകയാണ് വിനിത. ‘ലത് ലഗ് ഗയി’ എന്ന ഹിന്ദിഗാനത്തിനൊത്താണ് വിനിത ചുവടുവയ്ക്കുന്നത്. തൊട്ടുപിന്നിലായി അടുക്കളയില്‍ പാചകം ചെയ്തു കൊണ്ടിരിക്കുന്ന അമ്മായിയമ്മയെയും കാണാം.

വിഡിയോയുടെ അവസാനം വിനിത അമ്മയുടെ അടുത്തെത്തിയും നൃത്തം ചെയ്യുന്നത് കാണാം. ഇത്രയും കൂളായ മാതാപിതാക്കളെയും കുടുംബത്തെയും കിട്ടിയതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമെന്നാണ് വിഡിയോയ്ക്കൊപ്പം വിനിത കുറിച്ചിരിക്കുന്നത്. മുന്‍പും അമ്മയ്ക്കൊപ്പമുള്ള വിഡിയോകള്‍ വിനിത പങ്കുവച്ചിട്ടുണ്ട്. താന്‍ എങ്ങനെയാണോ അങ്ങനെ തന്നെയാണ് തുടരുന്നത് എന്നും ഭര്‍ത്താവിന്റെ കുടുംബവും തന്നെ അതേ രീതിയില്‍ അംഗീകരിക്കുന്നുണ്ടെന്നും വിനിത കുറിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top