Breaking News

പ്രഭാത സവാരിക്കിടെ മൂളിപ്പാട്ടില്‍ വീണു; 70കാരന് വധു 19കാരി;അപൂർവ പ്രണയ കഥ

പ്രണയത്തിനു പ്രായം ഒരു തടസ്സമല്ല എന്ന് തെളിയിക്കുകയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഈ ദമ്പതികൾ.ലിയാഖത്ത് അലി എന്ന എഴുപതുകാരനും, ഷുമൈല എന്ന പത്തൊന്‍പതുകാരിയും പ്രണയിച്ച്‌ വിവാഹം കഴിച്ച കഥ യുട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് പുറത്ത് വിടുന്നത്. ഇരുവരും പ്രണയത്തിലായ കഥ വളരെ രസകരമാണ്.

ലാഹോറില്‍ വെച്ച്‌ പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതിനു കാരണമായത് ഒരു മൂളിപ്പാട്ടും. ഷുമൈലയ്ക്ക് പിന്നാലെ രാവിലെ നടന്നിരുന്ന ലിയാഖത്ത് അലി എന്നും മൂളിപ്പാട്ട് പാടിയാണ് നടന്നിരുന്നത്. ഇതില്‍ ഒരു പാട്ടാണ് ഷുമൈലയുടെ ഹൃദയം കീഴടക്കിയത്.

പ്രണയത്തില്‍ പ്രായം കാണുന്നില്ല, പ്രണയം മാത്രമാണ് സംഭവിക്കുന്നതെന്ന് ഷുമൈല പറയുന്നു. പ്രണയത്തില്‍ പ്രായമെന്താണ്, ജാതിയെന്ത് എന്നൊന്നും അറിയില്ല. ഞങ്ങളുടെ ബന്ധത്തില്‍ എന്റെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് ഷുമൈല പറയുന്നു. പക്ഷെ ഞാന്‍ അവരെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നു.

ഷുമൈലയും ലിയാഖത്തും വിവാഹിതരായിട്ട് 4 മാസത്തിലേറെയായി. ഇരുവരും ലാഹോറിലാണ് താമസിക്കുന്നത്. ഹൃദയം ചെറുപ്പമായിരിക്കണമെന്ന് ലിയാഖത്ത് വിശ്വസിക്കുന്നു, പ്രായത്തില്‍ എന്താണ് ഉള്ളത്? രണ്ടുപേര്‍ സമ്മതത്തോടെ വിവാഹകഴിക്കുമ്ബോള്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ടതില്ലെന്നും ഷുമൈല പറയുന്നു.

‘എനിക്ക് ബിപിയും ഷുഗറും ഇല്ല, ഞാന്‍ തികച്ചും ഫിറ്റാണ്, റൊമാന്റിക് ആകാന്‍ പ്രായപരിധിയില്ല. ഓരോ പ്രായത്തിലും പ്രണയത്തിന് വ്യത്യസ്തമായ രസമുണ്ട്. ഞാന്‍ എന്റെ ജീവിതം ഒരുപാട് ആസ്വദിക്കുന്നു’- ലിയാഖത്ത് പറയുന്നു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top