Breaking News

‘എന്റെ ബിസിനസുകാരനായ ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു…’; ചിത്രവുമായി തമന്ന, വരനെ കുറിച്ചുള്ള വാർത്തകൾക്ക് മറുപടി

തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഹോട്ട് ടോപിക്. കഴിഞ്ഞ ദിവസമാണ് ഒരു ബിസിനസുകാരനെ തമന്ന വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാന്‍ തുടങ്ങിയത്.സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ തമന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്.

‘എന്റെ ബിസിനസുകാരനായ ഭര്‍ത്താവിനെ പരിചയപ്പെടുത്തുന്നു…’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘വിവാഹ കിംവദന്തികള്‍’ എന്നും ‘എല്ലാവരും എന്റെ ജീവിതം സ്‌ക്രിപ്റ്റ് ചെയ്യുന്നു’ എന്നും ഹാഷ്ടാഗുകളായി താരം കുറിച്ചിട്ടുണ്ട്.

അതേസമയം, തമന്നയുടെ വരന്‍ എന്ന പേരില്‍ പ്രചരിച്ചത് തമന്നയുടെ തന്നെ ചിത്രമാണ് എന്നതാണ് വസ്തുത. ക്രോപ് ചെയ്ത മുടിയും മീശയും വച്ച്‌ ആണ്‍വേഷം കെട്ടുന്ന വീഡിയോ തമന്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രമാണ് തമന്നയുടെ വരന്‍ എന്ന രീതിയില്‍ പുറത്തു വന്നത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനുമായി തമന്ന വിവാഹിതനാകുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇയാളെ വിവാഹം കഴിക്കാന്‍ തമന്ന സമ്മതം മൂളിയതായും പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top