Latest News

ലോകജനസംഖ്യ ഇന്ന് 800 കോടി, സുപ്രധാന നാഴികക്കല്ല്, അടുത്തവർഷം ഇന്ത്യ എത്തുന്നത്…

ക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകജനസംഖ്യ ഇന്ന് 800 കോടി തൊട്ടു. 700 കോടി പിന്നിട്ട് 11 വര്‍ഷം പിന്നീടുമ്പോഴാണ് 800 കോടിയിലേക്ക് ജനസംഖ്യ എത്തിയത്.2022-ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോര്‍ട്ടിലാണ് നവംബര്‍ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. 

ജനസംഖ്യാ വളര്‍ച്ചയിലെ നാഴികക്കല്ല് എന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഈ ദിവസത്തെ വിശേഷിപ്പിച്ചത്. നിലവില്‍ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്തവര്‍ഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകജനസംഖ്യാ ദിനമായി ആചരിക്കുന്ന ജൂലായ് 11-നാണ് റിപ്പോര്‍ട്ട് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയത്.

ലോക ജനസംഖ്യ എഴുന്നൂറില്‍നിന്ന് എണ്ണൂറു കോടിയില്‍ എത്തുമ്ബോള്‍ കൂടുതല്‍ പേരെ കൂട്ടിച്ചേര്‍ത്തത് ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍.17 കോടി 70 ലക്ഷം പേരാണ്, അവസാനത്തെ നൂറു കോടിയില്‍ ഇന്ത്യയുടെ സംഭാവന. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന പദവി അടുത്ത വര്‍ഷത്തോടെ ചൈനയെ മറികടന്ന് ഇന്ത്യ കരസ്ഥമാക്കുമെന്നും യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് പറയുന്നു.

പന്ത്രണ്ടു വര്‍ഷം കൊണ്ടാണ് ലോക ജനസംഖ്യ എഴുന്നൂറു കോടിയില്‍നിന്ന എണ്ണൂറു കോടിയില്‍ എത്തിയത്. ഏഷ്യയും ആഫ്രിക്കയുമാണ് ഇതില്‍ വലിയ പങ്കും സംഭാവന ചെയ്തത്. 2037ല്‍ ലോക ജനസംഖ്യ അടുത്ത നൂറു കോടി മറികടക്കുമെന്നും യുഎന്‍ പറയുന്നു.

ഇപ്പോഴത്തെ നൂറു കോടിയില്‍ ചൈനയുടെ പങ്ക് ഇന്ത്യയുടെ പിന്നില്‍ രണ്ടാമതാണ്- എഴു കോടി മുപ്പതു ലക്ഷം. അടുത്ത നൂറു കോടിയില്‍ ചൈനയുടെ പങ്ക് നെഗറ്റിവ് ആയിരിക്കുമെന്നാണ് യുഎന്നിന്റെ വിലയിരുത്തല്‍. ഇക്കഴിഞ്ഞ നുറു കോടിയില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പങ്ക് നെഗറ്റിവ് ആയിരുന്നു.

പതിനാലര വര്‍ഷം കൊണ്ടാവും ലോക ജനസംഖ്യ എണ്ണൂറില്‍നിന്ന് തൊള്ളായിരം കോടിയില്‍ എത്തുക. ജനസംഖ്യാ വര്‍ധനവിലെ ഇടിവാണ് ഇതു കാണിക്കുന്നത്. 2080ല്‍ ജനസംഖ്യ ആയിരം കോടി കടക്കും. 2100 വരെ അതു തുടരാനാണ് സാധ്യത. 

എഴുന്നൂറില്‍ നിന്ന് എണ്ണൂറു കോടി എത്തിയതില്‍ വരുമാനം കുറഞ്ഞ രാജ്യങ്ങളും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമാണ് വലിയ പങ്കു വഹിച്ചത്. അടുത്ത നൂറു കോടിയില്‍ 90 ശതമാനവും ഈ രാജ്യങ്ങളുടെ സംഭാവനയായിരിക്കുമെന്നും യുഎന്‍ പറയുന്നു.

ജനസംഖ്യാ വളര്‍ച്ചയുടെ വര്‍ധനവ് പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയാണ്. 2030-ല്‍ ലോകജനസംഖ്യ 850 കോടിയും 2050-ല്‍ 970 കോടിയുമെത്തിയേക്കാം.2080-കളിലിത് ഏറ്റവും ഉയര്‍ന്ന നിലയായ 1040 കോടിയിലെത്തും. 2100 വരെ ഈ നിലയില്‍ തുടരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനനനിരക്കില്‍ ലോകമെമ്പാടുമുള്ള ഇടിവാണ് മന്ദഗതിയിലുള്ള വളര്‍ച്ചയുടെ കാരണം. 

2050 വരെയുള്ള ജനസംഖ്യാവളര്‍ച്ചാ അനുമാനത്തില്‍ പകുതിയും കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ എട്ടു രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. അത്യാധുനിക ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിനാല്‍ ലോകത്ത് മരണനിരക്കും വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top