Kerala

പന്തയം വച്ച യുവാവിനെ കാണണം; പുറപ്പെട്ട് ഒമർ; രണ്ടിലൊന്ന് അറിയാം

പന്തയം വച്ച യുവാവിനെ കാണാൻ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. അഞ്ച് ലക്ഷം കൊടുക്കുമോ എന്ന് പോസ്റ്റിനു താഴെ കമൻറ് ഇട്ടവർക്ക് മറുപടിയുമായാണ് ഒമർ ലുലുവിന്റെ പുതിയ പോസ്റ്റ്.  അ‍വിടെ ചെന്നിട്ടാകാം ബാക്കി എന്നാണ് ഒമറിന്റെ പക്ഷം. അവൻ സീരിയസ്സ് ആണെങ്കിൽ ഞാനും അങ്ങനെ തന്നെയെന്ന് ഒമർ പറയുന്നു. ‘ഇന്ന് കോഴിക്കോട്.. ബെറ്റ് വച്ച നിഥിനെ കാണാൻ..’ ഫെയ്സ്ബുക്കിൽ കുറിച്ച ശേഷമാണ് പന്തയം വച്ച യുവാവിനെ കാണാൻ പുറപ്പെട്ടിരിക്കുന്നത്.

പാക്കിസ്ഥാന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് ചൂടിയതോടെയാണ് അഞ്ചുലക്ഷവും ചോദിച്ച് ഒമറിന്റെ പേജിൽ കമന്റുകൾ നിറയാൻ തുടങ്ങിയത്. ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്നായിരുന്നു യുവാവിന്റെ വെല്ലുവിളി. ഇതിന് താഴെ സമ്മതം പറഞ്ഞ് ഒമർ ലുലുവും എത്തിയിരുന്നു. ഇതോടെയാണ് കാശ് എപ്പോൾ തരും എന്ന ചോദ്യങ്ങൾ വന്നുതുടങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top