Breaking News

കാറുമായി കൂട്ടിയിടിച്ചു, സഹോദരന്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

Photo:Naveel Malappuram

മലപ്പുറം: വട്ടപ്പാറയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് സഹോദരന്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങല്‍ ജുമൈലയാണ്(23) മരിച്ചത്.തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്തുനിന്നും കോട്ടക്കലിലെ ഇന്റര്‍വ്യൂവിനായി പോകുംവഴിയാണ് അപകടം.

വട്ടപ്പാറ സിഐ ഓഫീസിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന ജുമൈല തെറിച്ചുവീണു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണം. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ ജാബിറിനെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കേരള വിഷൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top