കൊച്ചി: യുവതി വീട്ടില്‍ തീകൊളുത്തി മരിച്ചു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശിയും തെരുവിൽ പറമ്പിൽ സുഭാഷിന്റെ ഭാര്യയുമായ രേഷ്മയാണ്(29) മരിച്ചത്.വൈകീട്ട് നാലുമണിക്കാണ് സംഭവം. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.
മൂന്നു വയസ്സുള്ള ആർദ്രയും ഒരു വയസ്സുള്ള അദ്വൈയയും മക്കളാണ്.