Breaking News

നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു,മകൻ ആശുപത്രിയിൽ

കൊച്ചി:വൈപ്പിൻ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു. നായരമ്പലം സ്വദേശിനി സിന്ധു (30) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകനെ എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെയാണ് യുവതിയേയും മകനേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ രണ്ട് പേരും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ യുവതിക്ക് ജീവനുണ്ടായിരുന്നു. യുവതി നൽകിയ മരണമൊഴിയിൽ കൃത്യമായി സമീപവാസിയായ യുവാവിനെതിരെ പരാമർശമുണ്ട്. ഈ യുവാവിനെതിരെ ഇവർ രണ്ട് ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു.

മരണത്തിൽ ദുരൂഹമുളളതായി ബന്ധുക്കൾ ആരോപിക്കുന്നു. ഞാറയ്ക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൊലീസും ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top