COA

ഒടിടിയുടെ സാധ്യതകള്‍ പരിചയപ്പെടുത്താൻ  ഒടിടി കോണ്‍ക്ലേവ് ഒക്ടോ.28 ന്

കൊച്ചി:പുതിയകാലത്തിന്റെ മാധ്യമമായി ഒടിടി പ്ലാറ്റുഫോമുകള്‍ മാറുമ്പോൾ , ഒടിടി യുടെ സാദ്ധ്യതകൾ അവതരിപ്പിക്കുന്ന ഒടിടി കോണ്‍ക്ലേവ് ഒക്ടോബര്‍ 28 ന് കൊച്ചി ഹോളിഡേ ഇന്നില്‍ വെച്ച് നടക്കുന്നു. ഒടിടി യിലെ കണ്ടന്റ്, ബിസിനസ് മേഖലകളെ പരിചയപ്പെടുവാനും ഡിജിറ്റല്‍ സ്ട്രീമിംഗിന്റെ നവീന സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ഒടിടി കോൺക്ലേവ് അവസരമൊരുക്കുന്നു.

കെ ഫോൺ മാനേജിംഗ് ഡയറക്ടർ സന്തോഷ് ബാബു (ഐഎഎസ്. റിട്ട.) കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റോറിയൽ അഡ് വൈസർ എം.ജി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

ചലച്ചിത്ര സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍, പ്രമുഖ മാധ്യമ നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരന്‍, ചലച്ചിത്ര നിര്‍മാതാവും നടനുമായ പ്രകാശ് ബാരെ, ടാറ്റ എൽക്സി ഗ്ലോബൽ പ്രാക്ടീസ് ഹെഡ് അജയ്കുമാർ മെഹർ , സീ5 ഡയറക്ടര്‍ (SVOD) വിനോദ് ജോഹ്രി,സോൺവേർ ടെക്നോളജീസ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഗൗരവ് സോറൽ, എംഎസ്എൻ – നോക്കിയ സൊല്യൂഷൻസിലെ ഒടിടി വിദഗ്ദനായ രാജീവ് ജോൺ , നെക്സസ് ഓട്ടോമേഷൻസ് സിഇഒ ഭാർഗ്ഗവ് ഷാ തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും.

വിവിധ ഒടിടി ബ്രാൻറുകളുടെയും ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെയും ഐഎസ്പി –എംഎസ്ഒ കളുടെയും മേധാവികൾ ഒടിടി കോൺക്ലേവിൽ പങ്കെടുക്കും.സിനിമ, മറ്റു കണ്ടന്റുകള്‍ തുടങ്ങിയവ ഒടിടിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതെങ്ങനെ?, ഒടിടി ടെക്നോളജി , ഒടിടി  തുറക്കുന്ന ബിസിനസ്സ് സാദ്ധ്യതകൾ തുടങ്ങിയ ടോപ്പിക്കുകളാണ് കോൺക്ലേവിലെ മുഖ്യ ഫോക്കസ്‌.

കേരള വിഷൻ ബ്രോഡ്ബാൻ്റ്,കേബിൾസ്കാൻ പ്രസാധകരായ കേരള ഇന്‍ഫോ മീഡിയ എന്നിവർ സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് മിഡിയാ പാർട്ണർ.

ടെക്നോളജി പാർട്ണർ സോൺവേർ ടെക്നോളജീസാണ്.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ഡെലിഗേറ്റുകളാണ് ഒടിടി കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.

വിശദ വിവരങ്ങൾക്ക് –

9747468253 / 6235724909

എറണാകുളം ബസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ വി രാജൻ, കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദിഖ്, കേരള യൂണിഫോം മീഡിയ സിഇഒ എൻ ഹരികുമാർ, ഉണ്ണികൃഷ്ണൻ എം. എന്നിവർ പങ്കെടുത്തു.

വീഡിയോ വാർത്ത കാണാൻ ക്ലിക്ക് ചെയ്യുക:

https://youtu.be/kBaurekgVl8

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top