COA

കേരളവിഷന്‍ ഫിലിം അവാര്‍ഡ്‌ 2022 വെബ്സൈറ്റ് ഉദ്ഘാടനം കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ നിർവഹിച്ചു

കൊച്ചി: എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന കേരളവിഷൻ ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന ചലച്ചിത്ര മേഖലയിലെ പ്രതിഭകളെ ആദരിക്കാനായി ഒട്ടേറെ പ്രത്യേകതകളുമായി  ചലച്ചിത്ര അവാർഡ് ഈ വർഷം മുതൽ നൽകുകയാണ്. കേരളവിഷന്‍ ഫിലിം അവാര്‍ഡ്‌ 2022 ഡിസംബറില്‍ കൊച്ചിയില്‍ വച്ച് വിപുലമായ ചടങ്ങുകളോടെയും ആഘോഷത്തോടെയും നടക്കും.

അവാര്‍ഡിനോടിനനുബന്ധിച്ചുള്ള വെബ്‌സൈറ്റ് ഉദ്ഘാടനം ഒക്ടോബര്‍ 6 ന് കൊച്ചി ,പനമ്പള്ളി നഗറിലെ സിഒഎ ഭവനില്‍വച്ച് നടന്നു.കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറും മുന്‍ ഡിജിപിയുമായ ലോക്‌നാഥ് ബെഹ്‌റ വെബ്‌സൈറ്റ് ലോഞ്ചിങ് നടത്തി. സിഒഎ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ധിഖ് , ജനറല്‍ സെക്രട്ടറി കെ.വി രാജൻ,കേരളവിഷന്‍ എം ഡി രാജ്മോഹന്‍ മാമ്പ്ര ,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്.

വെബ്സൈറ്റ് വിലാസം: http://keralavisionfilmawards.com

2021 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്നും 25 ഓളം വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. മികച്ച നടന്‍ നടി,ജനപ്രിയ ചിത്രം എന്നിവ ജൂറിയുടെ നിര്‍ദേശത്തോടൊപ്പം ജനങ്ങളാല്‍ തെരഞ്ഞടുക്കുകയാണ്.

എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായം വോട്ടായി രേഖപ്പെടുത്താം.
മികച്ച നടന്‍, നടി, മികച്ച ജനപ്രിയ ചിത്രം എന്നിങ്ങനെ 3 കാറ്റഗറികളില്‍ ആണ് പോളിംഗ് നടക്കുക. മറ്റ് മേഖലകളിലെ പുരസ്‌കാരങ്ങള്‍ അഡ്മിന്‍ പാനലിലെ അംഗങ്ങളുടെ പോളിനെ അടിസ്ഥാനമാക്കി ആയിരിക്കും നിശ്ചയിക്കുക.

https://youtu.be/f2Ez5AY3FY0

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top