Breaking News

ഭര്‍ത്താവ് ഓടിച്ച ബൈക്കില്‍ നിന്ന് തെറിച്ചു വീണു; പിന്നാലെ വന്ന ടൂറിസ്റ്റ് ബസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഭർത്താവ് ഓടിച്ച ബൈക്കില്‍ നിന്നും തെറിച്ചു വീണ വീട്ടമ്മയുടെ മേല്‍ ടൂറിസ്റ്റ് ബസ് കയറി ദാരുണാന്ത്യം.ബൈക്കില്‍ നിന്ന് വീണതിനു പിന്നാലെ ടൂറിസ്റ്റ് ബസ് തലയിലുടെ കയറിയാണ് മരിച്ചത്. പീരുമേട് കരടിക്കുഴി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന സുശീല (45 ) ആണ് മരിച്ചത്.

പെരുവന്താനത്തിന് സമീപം നാല്പതാംമൈലിലാണ് സംഭവം. ഭര്‍ത്താവ് അലക്സ് ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും സുശീല റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പുറകെ അതിവേഗത്തില്‍ വന്ന ടൂറിസ്റ്റ് ബസ് സുശീലയുടെ തലയിലൂടെ കയറിയിറങ്ങി. തല്‍ക്ഷണം മരിച്ചതായാണ് വിവരം. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top