Kottayam

സ്കൂട്ടര്‍ ജീപ്പിന് പിന്നില്‍ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

കോട്ടയം: സ്കൂട്ടര്‍ ജീപ്പിന് പിന്നില്‍ ഇടിച്ച്‌ മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു. അരുണാപുരം ചേലമറ്റം പോളിന്റെ ഭാര്യ ജെസിയാണ് (57) മരിച്ചത്.സ്കൂട്ടര്‍ ഓടിച്ചിരുന്ന മകന്‍ ജസ്റ്റിന്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഏറ്റുമാനൂര്‍ – പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മുത്തോലി ആണ്ടൂര്‍ക്കവലയില്‍ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് അപകടം. സംഭവത്തില്‍ കിടങ്ങൂര്‍ പൊലീസ് കേസ് എടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top