Breaking News

കടലിൽ കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു

Photo:Anish Antony

തൃശ്ശൂര്‍ കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ കടലിൽ കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ബീഹാർ ചപ്ര ബനിയപ്പൂർ സ്വദേശി മുഹമ്മദ് മുസ്തക്കീൻ്റെ 16 വയസ്സുള്ള മുഹമ്മദ് സായിദിൻ്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഇന്ന് വൈകീട്ട് അഞ്ചേകാലോടെയാണ് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായത്. മുഹമ്മദ് സായിദും, കൂടെയുണ്ടായിരുന്ന ബീഹാർ സ്വദേശി മുഹമ്മദ് മുംതാജിനെയുമാണ് കാണാതായത്. മത്സ്യതൊഴിലാളികളും, കോസ്റ്റൽ പോലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പത്ത് മണിയോടെ മുഹമ്മദ് സായിദിൻ്റെ മൃതദേഹം വഞ്ചിപുര കടപ്പുറത്ത് കരയ്ക്കടിയുകയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top