മലപ്പുറം: പേരക്കുട്ടിയുടെ കല്യാണം കൂടാനെത്തിയ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഴവത്ത് വളപ്പില്‍ നാരായണികുട്ടി എന്ന ബേബി (70)യേയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.വെള്ളിയാഴ്ച്ച ഉച്ചക്ക് മുമ്ബ് ചങ്ങരംകുളം ചിറവല്ലൂര്‍ പടിഞ്ഞാറ്റ് മുറിയിലാണ് സംഭവം. മൂത്ത മകള്‍ സതിദേവിയുടെ വീട്ടിലെ കിണറ്റിലായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് കിണറ്റില്‍ വീണത്. നഴ്സറി ടീച്ചറായ മകള്‍ നഴ്സറിയിലേക്കും, ബേബിയുടെ ഭര്‍ത്താവ് രാധാകൃഷ്ണന് അമ്ബലത്തിലേക്കും പോയിരുന്നു.
രാധാകൃഷ്ണന് തിരിച്ച് വീട്ടില്‍ എത്തിയ സമയത്ത് ബേബിയെ കാണാനില്ലെന്ന് കണ്ട് തിരച്ചില്‍ നടത്തിയപ്പോളാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പെരുമ്പടപ്പ് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊന്നാനി ഫയര്‍ഫോഴ്സും, പോലീസും നാട്ടുകാരും ചേര്‍ന്ന് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുക്കയായിരുന്നു. സതീദേവിയുടെ മകളുടെ കല്യാണത്തിന് വന്നതായിരുന്നു ബേബി. പെരുമ്പടപ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നേതൃത്വം നല്കി.