Breaking News

മലപ്പുറത്ത് വയോധികയെ തലക്കടിച്ച് കൊന്ന പ്രതി പിടിയിൽ

Photo:Naveel Malappuram

മലപ്പുറം: കുറ്റിപ്പുറത്ത് വയോധികയെ തലക്കടിച്ച് കൊന്ന പ്രതി പിടിയിൽ. അയൽവാസിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ കണ്ടെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (65)യെ വീടിന്‍റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച  ഇവരെ കാണാത്തതിനെ തുടർന്ന് അയൽക്കാർ വീട്ടിൽ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും വർഷങ്ങൾ വരെ മാതാവിനോടൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. മാതാവ് മരണപ്പെട്ടതോടെ ഒറ്റയ്ക്ക് താമസിച്ച് വരുകയായിരുന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top