കൊച്ചി: കലൂരില്‍ യുവാവിനെ കുത്തികൊന്നു. തമ്മനം സ്വദേശി സജിന്‍ സഹീര്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ കിരണ്‍ ആന്റണി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കലൂര്‍ ലിസി ആശുപത്രിക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. അക്രമത്തിൽ പ്രതിക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആമസോണ്‍ ഡെലിവറി ബോയിയായി ജോലി നോക്കുകയായിരുന്നു കൊല്ലപ്പെട്ട സജിന്‍. വെണ്ണല കാക്കനാട് ആണ് സജിന്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു മാസത്തിനിടെ നഗരത്തില്‍ നടക്കുന്ന ആറാമത്തെ കൊലപാതകമാണ് ഇത്.
കിരൺ ആന്റണിയുടെ സഹോദരൻ ഇന്നലെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. ഇതിന് മറുപടി കമന്റ് സജിൻ സഹിർ ഇടുകയും ചെയ്തു. ഈ മറുപടി കമന്റ് ആണ് തർക്കത്തിനടിയാക്കിയതെന്നാണ് റിപ്പോർട്ട്.