വനത്തില്‍ സഞ്ചാരികളുമായി എത്തിയ ജീപ്പിനെ പിന്തുടരുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. തലനാരിഴയ്ക്കാണ് ജീപ്പിലുള്ളവര്‍ രക്ഷപ്പെട്ടത്. ഡ്രൈവറുടെ മനോധൈര്യം ഒന്നുകൊണ്ടുമാത്രമാണ് സഞ്ചാരികള്‍ രക്ഷപ്പെട്ടത്.കാട്ടാന പാഞ്ഞടുക്കുമ്പോൾ പിന്നിലേക്ക് അതിവേഗത്തില്‍ ജീപ്പ് ഓടിച്ചാണ് ഡ്രൈവര്‍ എല്ലാവരെയും രക്ഷിച്ചത്.
This is going viral with heaps of praise on the Driver of the Gypsy. Rightly so.
— Susanta Nanda IFS (@susantananda3) September 9, 2022
But I thank the gentle giant for just demonstrating what he is. Why should we venture close to his kingdom to be trampled? Allow space that they deserve.
Avoid such close contacts in name of Safari. pic.twitter.com/IU1zAv0wG2
അല്‍പ്പം നേരം മനസ് പതറിപ്പോയിരുന്നെങ്കില്‍ വലിയ ആപത്ത് തന്നെ സംഭവിക്കുമായിരുന്നു. മനസാന്നിധ്യം കൈവിടാതെ വാഹനം ഓടിച്ചത് കൊണ്ടാണ് സഞ്ചാരികളെ രക്ഷിക്കാന്‍ ഡ്രൈവര്‍ക്ക് സാധിച്ചത്.കര്‍ണാടകയിലെ കബനിയിലാണ് സംഭവം നടന്നത്.