Entertainment

പൃഥ്വിരാജിൻ്റെ പാലാപ്പള്ളിയ്‌ക്ക് ഓണം പാരഡി/വീഡിയോ

കണ്ണൂർ: നടൻ പൃഥ്വിരാജിൻ്റെ പുതിയ ചിത്രമായ കടുവയിലെ പാലാപ്പള്ളി തിരുപ്പള്ളി എന്നു തുടങ്ങുന്ന ഹിറ്റ് ഗാനത്തിന് ഓണം പാരഡി ഒരുക്കിയിരിക്കുകയാണ് പയ്യന്നൂർ മാവിച്ചേരിയിലെ രണ്ട് യുവാക്കൾ. ഒരാഴ്ച കൊണ്ടാണ് രണ്ടുപേരുടെയും ഓണം പാരടിപ്പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായത്. രണ്ടുവർഷമായി ലോകം ആകെ പിടിമുറുക്കിയിരുന്ന മഹാമാരി കോവിഡിന് ശേഷം വരുന്ന ഓണത്തെ വർത്തമാന സാമൂഹ്യ സാഹചര്യങ്ങളിലേക്ക് ചേർത്തുവയ്ക്കുന്നതാണ് ഇവരുടെ പാരഡി പാട്ട്. ബാബു.ടി. മാവിച്ചേരി ആണ് പാരഡിയുടെ രചന നിർവഹിച്ചിരിക്കുന്നത്. ഗാനം ആലപിച്ച ഷൂബിൻ തീക്കടി കൊറിയർ സർവീസിൽ ജോലി ചെയ്യുകയാണ്. പൂരക്കളി, കോൽക്കളി കലാകാരന്മാരാണ് ഇരുവരും.

 

കേരള വിഷൻ ക്യാമറമാൻ സനോജ് പയ്യന്നൂർ ആണ് പാരഡിയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സി നിഷാദാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണിനെ കുറിച്ച് മുൻപൊരു ഗാനവും ഇവർ ചെയ്തിട്ടുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top