Breaking News

സിഒഎയ്‌ക്ക് ഇനിയുള്ള കാലഘട്ടങ്ങളിലും വലിയ സാധ്യതകളെന്ന് സന്തോഷ് ജോർജ് കുളങ്ങര

Video: Satheesh

കോട്ടയം: കാലത്തിനനുസരിച്ച് വളർന്ന് പുതിയ സാങ്കേതികവിദ്യയിലേക്ക് കാൽവച്ച് പുതിയ പുതിയ വെല്ലുവിളികളെ നേരിട്ട് ഓരോ അവസരത്തിലും ഉണ്ടാകുന്ന പ്രതിസന്ധികൾ അതിജീവിച്ച് ഒരു ഇടർച്ചയും കൂടാതെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) മുന്നോട്ടുപോകുന്നത് അത്ഭുതകരമാണെന്ന് സന്തോഷ് ജോർജ് കുളങ്ങര.

സിഒഎയുടെ എല്ലാ പ്രവർത്തകരെയും എല്ലാ ഓപ്പറേറ്റർമാരെയും പ്രത്യേകം അഭിനന്ദിക്കുന്നതായി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. കേബിൾ ടിവി എന്നതിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ ഡിജിറ്റൽ മേഖലയുടെ സമസ്ത മേഖലകളിലും കൈവച്ചിരിക്കുന്നു. കേരളത്തിലെ 30 ലക്ഷം വീടുകളുമായി നിത്യവും ബന്ധപ്പെട്ട് ഊഷ്മളമായ ബന്ധം നിലനിർത്തുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഇനിയുള്ള കാലഘട്ടത്തിലും വലിയ സാധ്യതകൾ ആണുള്ളത്. കോട്ടയത്ത് സിഒഎ ഭവന്റെയും ദൃശ്യ ടവറിൻ്റെയും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളവിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ  ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/B8oWyKCDLCh5udRZR9Vcje

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top