Kottayam

ഓക്സിജന്റെ കേരളത്തിലെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ കോട്ടയത്ത് തുറന്നു

Edit:Sanoj

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയ്‌ല്‍ സ്‌ഥാപനമായ ഓക്‌സിജന്റെ കേരളത്തിലെ ഏറ്റവും വലുതും 33-ാമത്തെതുമായ സ്‌റ്റോര്‍ കോട്ടയത്തു നെഹ്‌റു സ്‌റ്റേഡിയത്തിന്‌ സമീപം പ്രവര്‍ത്തനമാരംഭിച്ചു.3 നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓക്‌സിജന്റെ പുതിയ സംരംഭം ഉപഭോക്‌താക്കള്‍ക്ക്‌ ഏറ്റവും മികച്ച ഷോപ്പിങ്‌ അനുഭവമാണ്‌ നല്‍കുന്നത്‌. ലോകോത്തര ബ്രാന്‍ഡുകളുടെ അതിവിശാലമായ ശേഖരം, മറ്റെങ്ങും ഇല്ലാത്ത ഉദ്‌ഘാടന ഓഫറുകളും ഷോറൂമിന്റെ പ്രത്യേകതകളാണ്‌.

ഉപഭോക്‌താക്കള്‍ക്ക്‌ മറ്റൊരു തലത്തിലുള്ള ദൃശ്യാനുഭവമാണ്‌ ഓക്‌സിജന്റെ ഷോറൂമിലുള്ള എല്ലാ ഉല്‍പ്പന്നങ്ങളിലും ലഭിക്കുന്നത്‌. എല്ലാ വിഭാഗത്തിലുള്ള ഗാഡ്‌ജറ്റുകള്‍ക്കും, ഹോം അപ്ലയന്‍സ്സ്‌ പ്രൊഡക്‌ടുകള്‍ക്കും ഗംഭീര ഓഫറുകളാണ്‌ ഒരുക്കിയിരിക്കുന്നത്‌.

എല്‍.ഇ.ഡി. ടിവികള്‍ക്ക്‌ 60% വരെ വിലക്കുറവും, റെഫ്രിജറേറ്ററുകള്‍ക്ക്‌ 50%, വാഷിംഗ്‌ മെഷിന്‌ 45%, എയര്‍ കണ്ടിഷണറുകള്‍ക്ക്‌ 45%, മൊബൈല്‍ ഫോണുകള്‍ക്ക്‌ ഓണ്‍ലൈന്‍ വിലയേക്കാള്‍ വിലക്കുറവും, ലാപ്‌ടോപ്പിനൊപ്പം ഉറപ്പായ സമ്മാനങ്ങളും കൂടാതെ 35% വരെ വിലക്കുറവും ഉണ്ടായിരിക്കും. കൂടാതെ മൊബൈല്‍, കമ്പ്യൂട്ടർ അക്‌സസറികള്‍ക്ക്‌ 65% വരെ വിലക്കുറവുണ്ട്‌. അതിനോടൊപ്പം ഓവന്‍, ചിമ്മിനി, കുക്കിംഗ്‌ റേഞ്ച്‌, വാക്‌ ക്ലീനര്‍, ഫാന്‍ തുടങ്ങി സ്‌മാള്‍ അപ്ലൈയന്‍സസ്‌ ഉത്‌പ്പന്നങ്ങള്‍ക്ക്‌ 50% വരെ വിലക്കുറവും ഉണ്ടായിരിക്കും.

ഓക്‌സിജന്‍ സ്‌മാര്‍ട്ട്‌ ഹോം സെന്റര്‍ കോട്ടയം ഷോറൂമിന്റെ മറ്റൊരു പ്രത്യേകതയാണ്‌. ഉദ്‌ഘാടന ഓഫറുകള്‍ക്കൊപ്പം ഓക്‌സിജന്‍ എക്‌സ്ട്രാ ഓണം ഓഫറുകളും ഇപ്പോള്‍ ഷോറൂമില്‍ ലഭ്യമാണ്‌. ഓക്‌സിജന്റെ സ്വന്തം ബ്രാന്‍ഡ്‌ ആയ ഓക്‌സ് വ്യൂ ടിവി വിപണിയില്‍ എത്തിയിട്ടുണ്ട്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top