Latest News

നന്തിലത്ത് ജി-മാർട്ടിന്റെ 43-ാമത് ഹൈടെക്ക് ഷോറൂം മഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു

Edit: Sanoj

മഞ്ചേരി: ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിന്റെ 43-ാമത് ഷോറൂം മഞ്ചേരി എംഎൽഎ യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ് ഗൃഹോപകരണ രംഗത്തെ സൗത്ത് ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനക്കാരായ ഗോപു നന്തിലത്ത് ജി-മാർട്ട് ലോകോത്തര ബ്രാന്റഡ് ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരമൊരുക്കി വ്യത്യസ്തമായ ഒരു ഷോപ്പിംഗ് അനുഭവമാണ് രാജീവ് ഗാന്ധി ബൈപാസിലുള്ള ജി – മാർട്ട് ഷോറൂമിലൂടെ മഞ്ചേരിക്ക് സമ്മാനിച്ചിരിക്കുന്നത്.

മുനിസിപ്പൽ ചെയർപേഴ്സൺ വി.എം. സുബൈദ ആദ്യ വിൽപ്പന നിർവ്വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ  വി.പി ഫിറോസ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സജിത് ബാബു, നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത് എന്നിവർ ഭദ്രദീപം തെളിയിച്ചു.

ഉദ്ഘാടനദിവസം മഞ്ചേരി ഷോറൂം സന്ദർശിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 എൽഇഡി ടിവികൾ (32 ഇഞ്ച് 80 cm ) സമ്മാനമായി നൽകുന്ന വിസിറ്റ് ആന്റ് വിൻ ഓഫറും ഷോറൂമിൽ ഒരുക്കിയിരുന്നു.വിസിറ്റ് ആന്റ് വിൻ ഓഫറിന്റെ ആദ്യ നറുക്കെടുപ്പ് ചെയർപേഴ്സൺ വി.എം. സുബൈദ നിർവ്വഹിച്ചു.ചന്ദ്രൻ നന്തിലത്ത്, നന്തിലത്ത് ഗ്രൂപ്പ് സിഇഓ പി.എ. സുബൈർ, അഡ്മിൻ ഹെഡ് ജോയ് എൻ.പി തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ വ്യവസായ രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ടിവികൾ, ഫ്രിഡ്ജുകൾ വാഷിംഗ് മെഷീനുകൾ മൊബൈൽ ഫോൺ, ലാപ്പ്ടോപ്പ്, AC, മിക്സി ഗ്യാസ് സ്റ്റൗ, വാട്ടർ ഹീറ്റർ, വാട്ടർ പ്യൂരിഫയർ, ഇൻഡക്ഷൻ കുക്കറുകൾ, ചിമ്മിനി ഹോബുകൾ, കിച്ചൺ അപ്ലയൻസസുകൾ, ഫാനുകൾ, ഇലക്ട്രിക്കൽ അപ്ലയൻസസുകൾ, ക്രോക്കറികൾ എന്നിവയുടെ വിപുലമായ ശ്രേണിയാണ് മഞ്ചേരി ഷോറൂമിന്റെ ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിരിക്കുന്നത്.

പലിശരഹിത വായ്പാ സൗകര്യത്തോടെ കുറഞ്ഞ തവണ വ്യവസ്ഥകളിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള അവസരവും മഞ്ചേരി ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top