Business

നന്തിലത്ത് ജിമാര്‍ട്ട് ഗ്രാന്റ് ഇനാഗ്രല്‍ ഓഫര്‍ വിജയിയെ പ്രഖ്യാപിച്ചു; ഡാറ്റ്‌സണ്‍ റെഡി ഗോ കാര്‍ സമ്മാനം

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹൈടെക്ക് ഇലക്ട്രോണിക്‌സ് ഗൃഹോപകരണ ഷോറൂമായ നടക്കാവ് നന്തിലത്ത് ജിമാര്‍ട്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ഗ്രാന്റ് ഇനാഗ്രല്‍ ഓഫറിന്റെ നറുക്കെടുപ്പ് നടത്തി. ഡാറ്റ്‌സണ്‍ റെഡി ഗോ കാര്‍ സമ്മാനമായി നല്‍കുന്ന ഓഫറിന്റെ നറുക്കെടുപ്പ് നന്തിലത്ത് ജിമാര്‍ട്ട് നടക്കാവ് ഷോറൂമില്‍ വെച്ച് കോഴിക്കോട് മേയര്‍ ശ്രീ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജുന്‍ നന്തിലത്ത്, സിഇഒ സുബൈര്‍ പി എ, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ജോയ് എന്‍പി, ഷോറൂം മാനേജര്‍ അനീഷ് എന്നിവര്‍ പങ്കെടുത്തു. പറമ്പില്‍ ബസാറിലുള്ള കെ ജയചന്ദ്രനാണ് ഗ്രാന്റ് ഇനാഗ്രല്‍ ഓഫര്‍ കാര്‍ സമ്മാനമായി ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top