Kannur

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്‍മൂല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ എട്ടുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ആരുടെ പരുക്കും ഗുരുതരമല്ല. മാനന്തേരി- വണ്ണാത്തിമൂല പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തുന്ന അമ്പിളി എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top