Breaking News

രണ്ടു മക്കളെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചുകൊന്നു അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

തിരുപ്പൂർ: രണ്ടു മക്കളെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിരുപ്പൂര്‍ വെള്ളകോവില്‍ അത്താംപാളയത്ത് കനകസമ്പത്തിൻ്റെ ഭാര്യ രേവതി എന്ന ബേബി (39) ആണ് സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്.13 വയസ്സുകാരിയായ മകള്‍ ഹര്‍ഷിതയും ഏഴു വയസ്സുകാരനായ മകന്‍ കലൈവേന്ദനും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച ബേബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളകോവിലിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഹര്‍ഷിതയും കലൈവേന്ദനും ചൊവ്വാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് തിരികെ എത്തിയ ശേഷമാണ് സംഭവം. മൂവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്‌ഥലത്ത്‌ തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുട്ടികളെയും സമീപത്തായി വിഷം അകത്തുചെന്ന് അവശയായ രേവതിയെയും കണ്ടെത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top