Breaking News

കാർ ബൈക്കിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

ബൈക്കില്‍ കാറിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. പല്ലാരിമംഗലം സോപാനത്തില്‍ സോമരാജന്റെ മകന്‍ ജിതിന്‍ രാജ് (സുധി32), സഹോദരിയുടെ ഭര്‍ത്താവ് ഓലകെട്ടിയമ്പലം പൊന്നേഴ മുകേഷ് ഭവനത്തില്‍ മുരളിയുടെ മകന്‍ മുകേഷ് മുരളി (34) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 8 മണിയോടെ ഓലകെട്ടിയമ്പലം നിര്‍മ്മാല്യം ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.

കായംകുളം ഭാഗത്ത് നിന്ന് പല്ലാരിമംഗലത്തേക്ക് വരികയായിരുന്നു. വാഹനത്തെ മറികടക്കുമ്ബോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.രണ്ടു പേരും തൽക്ഷണം മരിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top