ബർമിംഗ്ഹാം: വനിതാ വിഭാഗം ജൂഡോയിൽ ഇന്ത്യയുടെ സുശീല ദേവിക്ക് വെള്ളി. ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരത്തോട് പരാജയപ്പെട്ടതോടെയാണ് സുശീല ദേവിക്ക് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഏഴാം മെഡലും മൂന്നാമത്തെ വെള്ളി മെഡൽ നേട്ടവുമാണ് സുശീല ദേവിയുടേത്. ഇതു വരെ ഇന്ത്യ നേടിയ ആറു മെഡലുകളും ഭാരോദ്വഹനത്തിൽ നിന്നുമായിരുന്നു. ഈ ഗെയിംസിൽ ഇത് ആദ്യമായിട്ടാണ് ഭാരോദ്വഹനം അല്ലാതെയുള്ള ഒരു ഇനത്തിൽ ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്.”