Breaking News

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി.കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കലക്ടര്‍. സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍ സ്ഥാനത്താണ് ശ്രീറാമിനെ മാറ്റി നിയമിച്ചത്.

ശ്രീറാമിനെ വീണ്ടും കലക്ടര്‍ സ്ഥാനത്ത് നിയമിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് മാറ്റം.

മാധ്യമ പ്രവര്‍ത്തകനായിരുന്ന ബഷീര്‍ കൊലപാതകക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ പത്ര പ്രവര്‍ത്തക യൂണിയനടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു.

2019 ലാണ് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീറിനെ മദ്യ ലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച്‌ കൊലപ്പെടുത്തിയത്.

1 Comment

1 Comment

  1. കണ്ണപ്പൻ താമരക്കുളം

    August 2, 2022 at 7:21 am

    ഇന്ത്യയിൽ ഭീഷണിപെടുത്തൽ വിലപോകില്ല,കാരണം ചങ്ക്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമ്മുക്കുള്ളത്, പക്ഷേ കേരളത്തിൽ ഭരണം നടത്തുന്നത് കഴിവ്കേട്ട മുഖ്യമന്ത്രിയാണ്,കാരണം കമ്യൂണിസ്റ്കാർ പൊതുവേ ഗുണ്ടായിസം നിലനിർത്തി പോരുന്നവരാണ് അത് കൊണ്ടാണ് ആഴ്ചതികയും മുൻപ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റിയത്

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top