Breaking News

ലോ​ഡ്സി​ൽ ഇന്ത്യയ്ക്ക് 100 റൺസ് തോൽവി

ലണ്ടൻ:ലോ​ഡ്സി​ല്‍ ന​ട​ന്ന ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ക്ക് 100 റ​ണ്‍​സി​ന്‍റെ തോ​ല്‍​വി.ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​ന്നിം​ഗ്സ് 49 ഓ​വ​റി​ല്‍ 246ല്‍ ​അ​വ​സാ​നി​ച്ചു. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ​യെ 38.5 ഓ​വ​റി​ല്‍ 146 റ​ണ്‍​സി​ല്‍ ഇം​ഗ്ല​ണ്ട് ചു​രു​ട്ടി​ക്കെ​ട്ടി. ജ​യ​ത്തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ഏ​ക​ദി​ന പരമ്പര 1-1 എ​ന്ന നി​ല​യി​ലാ​യി.

ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി​യ റീ​സ് ടോ​പ്‌​ലി​യു​ടെ മി​ന്നും ബൗ​ളിം​ഗാ​ണ് ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത​ത്. 9.5 ഓ​വ​റി​ല്‍ വെ​റും 24 വി​ട്ടു​കൊ​ടു​ത്താ​ണ് ടോ​പ്‌​ലി ആ​റു വി​ക്ക​റ്റ് നേ​ടി​യ​ത്. 44 പ​ന്തി​ല്‍ 29 റ​ണ്‍​സ് വീ​തം നേ​ടി​യ ഹ​ര്‍​ദി​ക് പാ​ണ്ഡ്യ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍​മാ​ര്‍. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (27), മു​ഹ​മ്മ​ദ് ഷ​മി (23), വി​രാ​ട് കോ​ഹ്‌​ലി (16) എ​ന്നി​വ​രാ​ണ് ര​ണ്ട​ക്കം ക​ണ്ട മ​റ്റു ഇ​ന്ത്യ​ന്‍ ബാ​റ്റ​ര്‍​മാ​ര്‍. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ഡേ​വി​ഡ് വി​ല്ലി, ബ്രൈ​ഡ​ന്‍ കാ​ര്‍​സ്, മോ​യി​ന്‍ അ​ലി, ലി​യാം ലി​വിം​ഗ്സ്റ്റ​ണ്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

നേ​ര​ത്തെ, ടോ​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ജ​സ്പ്രീ​ത് ബും​റ​യാ​ണു ബൗ​ളിം​ഗ് ആ​ക്ര​മ​ണം ന​യി​ച്ച​തെ​ങ്കി​ല്‍ ഇ​ന്ന​ലെ സ്പി​ന്ന​ര്‍ ചാ​ഹ​ലാ​യി​രു​ന്നു ആ ​ക​ര്‍​ത്ത​വ്യം ഏ​റ്റെ​ടു​ത്ത​ത്. 10 ഓ​വ​റി​ല്‍ 47 റ​ണ്‍​സ് വ​ഴ​ങ്ങി​യ ചാ​ഹ​ല്‍ നാ​ലു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​ന്നിം​ഗ്സ് 49 ഓ​വ​റി​ല്‍ 246ല്‍ ​അ​വ​സാ​നി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top