Latest News

ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ആ​ദ്യ ഭാ​ര്യ​ ഇ​വാ​ന ട്രം​പ് അന്തരിച്ചു

ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ആ​ദ്യ ഭാ​ര്യ​യും മൂ​ത്ത മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ ഇ​വാ​ന ട്രം​പ് (73) അ​ന്ത​രി​ച്ചു.ന്യൂ​യോ​ര്‍​ക്ക് സി​റ്റി​യി​ലെ വ​സ​തി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് ട്രം​പ് സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ല്‍ അ​റി​യി​ച്ചു. ഇ​വാ​ന​യെ കു​റി​ച്ചു​ള്ള ന​ല്ല വാ​ക്കു​ക​ളും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. എ​ന്നാ​ല്‍ മ​ര​ണ​കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.

ചെ​ക്ക് റി​പ്പ​ബ്ലി​ക്ക​ന്‍ മോ​ഡ​ലാ​യി​രു​ന്ന ഇ​വാ​ന സെ​ല്‍​നി​ക്കോ​വ 1977-ലാ​ണ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ വി​വാ​ഹം ചെ​യ്ത​ത്. ഈ ​വി​വാ​ഹ​ത്തി​ല്‍ ഡോ​ണ​ള്‍​ഡ് ജൂ​നി​യ​ര്‍, ഇ​വാ​ങ്ക, എ​റി​ക് എ​ന്നീ മൂ​ന്നു കു​ട്ടി​ക​ളു​ണ്ടാ​യി. 15 വ​ര്‍​ഷ​ത്തെ ദാ​മ്ബ​ത്യ ജീ​വി​ത​ത്തി​നു​ശേ​ഷം 1992ല്‍ ​അ​വ​ര്‍ വി​വാ​ഹ​മോ​ച​നം നേ​ടി. ഇ​വാ​ന​യെ പി​രി​ഞ്ഞ​തി​നു​ശേ​ഷം മോ​ഡ​ല്‍ മാ​ര്‍​ലാ മേ​പ്പി​ള്‍​സി​നെ​യാ​ണ് ട്രം​പ് വി​വാ​ഹം ചെ​യ്ത​ത്.

ട്രം​പു​മാ​യി പി​രി​ഞ്ഞ​തി​നു​ശേ​ഷം ഇ​വാ​ന ര​ണ്ടു ത​വ​ണ കൂ​ടി വി​വാ​ഹി​ത​യാ​യി. ര​ണ്ടാം വി​വാ​ഹം 1995ല്‍ ​ഇ​റ്റാ​ലി​യ​ന്‍ വ്യ​വ​സാ​യി​യാ​യ റി​ക്കാ​ര്‍​ഡോ മ​സൂ​ച്ചെ​ല്ലി​യു​മാ​യി ന​ട​ന്നു. 1997ല്‍‌ ​ഇ​വ​ര്‍ വേ​ര്‍​പി​രി​ഞ്ഞു. 2008 ഇ​റ്റാ​ലി​യ​ന്‍ ന​ട​ന്‍ റോ​സാ​നോ റൂ​ബി​ക്കോ​ണ്ടി​യു​മാ​യി മൂ​ന്നാം വി​വാ​ഹം. ഈ ​ബ​ന്ധം ഒ​രു വ​ര്‍​ഷ​മേ നീ​ണ്ടു​നി​ന്നു​ള്ളൂ.

ത​ന്‍റെ ഓ​ര്‍​മ്മ​ക്കു​റി​പ്പാ​യ “റെ​യ്സിം​ഗ് ട്രം​പ്’ എ​ന്ന പു​സ്ത​ക​ത്തി​ല്‍ ഇ​വാ​ന സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ള്‍ വി​വ​രി​ച്ചി​രു​ന്നു. ട്രം​പു​മാ​യു​ള്ള നീ​ണ്ട കാ​ല​ത്തെ ദാ​മ്ബ​ത്യ​വും അ​തു ത​ക​രാ​നു​ണ്ടാ​യ കാ​ര​ണ​വും തു​ട​ര്‍​ന്നു​ള്ള സം​ഭ​വ​ങ്ങ​ളു​മാ​യി​രു​ന്നു 2017ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ട്രം​പ് പ്ര​സി​ഡ​ന്‍റാ​യ​പ്പോ​ള്‍ ‘ഗു​ഡ് മോ​ണിം​ഗ് അ​മേ​രി​ക്ക’ എ​ന്ന ടി​വി പ​രി​പാ​ടി​യി​ല്‍ ഇ​വാ​ന ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​രു​ന്നു.

“ട്രം​പി​ന്‍റെ ആ​ദ്യ ഭാ​ര്യ താ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ന്നു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​ണ്. അ​പ്പോ​ള്‍ താ​ന്‍ ത​ന്നെ​യാ​ണ് പ്ര​ഥ​മ​വ​നി​ത’- എ​ന്നാ​യി​രു​ന്നു ഇ​വാ​നി​യ​യു​ടെ വാ​ക്കു​ക​ള്‍. വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷം ട്രം​പു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ട്ടു​വെ​ന്നും ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ താ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് സം​സാ​രി​ക്കാ​റു​ണ്ടെ​ന്നും അ​വ​ര്‍ എ​ഴു​തി​യി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top