എറണാകുളം കലൂരില്‍ നടുറോഡില്‍ യുവാവ് ആത്മഹത്യ ചെയ്തു. ദേശാഭിമാനി ജംഗ്ഷന് സമീപമാണ് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത്. കത്തികൊണ്ട് കഴുത്തിലും കൈയിലും സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. രക്തം വാർന്ന് അവശനിലയിലായ യുവാവിനെ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ആശുപത്രിയിൽ എത്തിച്ചത്. . മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ . സുഹൃത്തിനെ വെട്ടിയ ശേഷമാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്.
എറണാകുളത്ത് നടുറോഡിൽ യുവാവിൻ്റെ ആത്മഹത്യ
By
July 11, 2022 7:40 pm