Breaking News

നായയുടെ കണ്ണ് അടിച്ചുപൊട്ടിച്ച കെഎസ്ഇബി ഡ്രൈവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം:സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെഎസ്‌ഇബി ഉദ്യോ​ഗസ്ഥനെതിരെ പൊലീസ് കേസെടുത്തു.തിരുവനന്തപുരം പട്ടം കെഎസ്‌ഇബി ഓഫീസിലാണ് സംഭവം. കെഎസ്‌ഇബി ഡ്രൈവറായ മുരളി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. മുരളിയുടെ ആക്രമണത്തില്‍ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് നായ ഇപ്പോഴുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top