Business

സ്വര്‍ണവില കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപയായി.ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 4765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 38000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 38,680 രൂപയിലേക്ക് സ്വര്‍ണവില എത്തി. 14ന് ഒറ്റയടിക്ക് ആയിരം രൂപ കുറഞ്ഞു. പിന്നീടും വില താഴ്ന്ന് 15ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 37,720 രൂപയിലേക്ക് സ്വര്‍ണവില എത്തി.

തുടര്‍ന്നുള്ള രണ്ടുദിവസം വില ഉയര്‍ന്ന ശേഷമാണ് ഇന്ന് താഴ്ന്നത്. ഇന്നലെ 160 രൂപയാണ് വര്‍ധിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top