Breaking News

ജസ്റ്റിസ് വി ഭാസ്കരന്‍ നമ്പ്യാർ അന്തരിച്ചു

കൊച്ചി:മുന്‍ അഡ്വക്കേറ്റ് ജനറലും കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി ഭാസ്കരന്‍ നമ്പ്യാർ (94) അന്തരിച്ചു.എറണാകുളം എളമക്കരയിലെ വസതിയായ രാജീവ് നഗര്‍ കൃഷ്‌ണവര്‍ഷയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

1983 മുതല്‍ 89 വരെയുള്ള കാലത്താണ് ജസ്റ്റിസ് ഭാസ്കരന്‍ നമ്പ്യാർ ഹൈക്കോടതി ജഡ്‌ജിയായി സേവനമനുഷ്ഠിച്ചത്. 1981 മുതല്‍ 83 വരെ ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറലായി പ്രവര്‍ത്തിച്ചു. 1982 -83 കാലഘട്ടത്തില്‍ കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചശേഷം സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായി തുടര്‍ന്നു. സുപ്രീംകോടതിയിലെ കേരളത്തിന്‍റെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലായും പ്രവര്‍ത്തിച്ചിരുന്നു. കേരള ഉപലോകായുക്തയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1927 നവംബര്‍ 19ന് കണ്ണൂര്‍ താഴെ ചൊവ്വ വയക്കര പടന്നക്കോടു വീട്ടിലാണ് ജനനം. ബിരുദ പഠനത്തിനുശേഷം മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബി എല്‍ എടുത്തു. 1953ല്‍ മദ്രാസ് ഹൈകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. നാല് തവണ കേരള സര്‍വകലാശാലയുടെ സ്റ്റാന്‍ഡിങ് കൗണ്‍സലായും അദ്ദേഹം പ്രവര്‍ത്തിച്ചു. സിവില്‍, സര്‍വിസ് നിയമങ്ങളില്‍ ഏറെ വൈദഗ്ധ്യമുള്ള അഭിഭാഷകനായിരുന്നു അദ്ദേഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top