Breaking News

കിട്ടിയ സർക്കാർ ജോലി സ്വീകരിക്കാതിരിക്കാൻ ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി യുവാവ്

കൊല്‍ക്കത്ത: ഭാര്യയ്‌ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിൽ അസൂയയും അപകർഷതാബോധവും കൊണ്ട് യുവതിയുടെ കൈ അറുത്തുകളഞ്ഞ് ഭര്‍ത്താവ്.സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി കിട്ടിയതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ ക്രൂരത. പശ്ചിമ ബംഗാളിലെ തെക്കന്‍ ബുര്‍ദ്വാന്‍ ജില്ലയില്‍ കെതുഗ്രാമിലാണ് സംഭവം.

ഷേര്‍ മുഹമ്മദ് എന്നയാളാണ് ഭാര്യ രേണു കാതൂണിന്റെ കൈ വെട്ടിക്കളഞ്ഞത്. ശേഷം ഇവരെ യുവാവ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മുറിച്ച്‌ കളഞ്ഞ കൈകള്‍ കൂട്ടിച്ചേര്‍ക്കാതിരിക്കാന്‍ വീട്ടില്‍ ഒളിപ്പിച്ച്‌ വെച്ച ശേഷമാണ് ഇയാള്‍ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയതായാണ് വിവരം. തലയണയില്‍ കൈകള്‍ അമര്‍ത്തി വെച്ചശേഷം വെട്ടിക്കളയുകയായിരുന്നു എന്ന് ഭാര്യ പോലീസിനോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെ യുവാവിന്റെ വീട്ടുകാരും ഒളിവില്‍ പോയിരിക്കുകയാണ്. തൊഴില്‍രഹിതനായിരുന്ന ഷേര്‍ മുഹമ്മദ്, തന്റെ ഭാര്യയ്‌ക്ക് ജോലി ലഭിച്ചാല്‍ അവള്‍ തന്നെവിട്ട് പോകുമോയെന്ന് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ, അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ സ്വീകരിക്കരുതെന്ന് ഇയാള്‍ താക്കീത് ചെയ്തിരുന്നു. ഇത് വകവെയ്‌ക്കാതെ രേണു ജോലി ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് ഭര്‍ത്താവ് ഈ ക്രൂരത ചെയ്തത്. പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ക്രൂരതയില്‍ കുടുംബത്തിനും പങ്കുണ്ടോയെന്ന് അന്വേഷിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top