പാരീസ്:”ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിത സിംഗിൾസ് കിരീടം പോളണ്ടിന്റെ ഇഗ ഷ്വാംതെക്കിന്. ഫൈനലില്‍ അമേരിക്കന്‍ കൗമാരതാരം കൊക്കോ ഗോഫിനെ തോല്പിച്ചു. സ്കോര്‍ 6–1,6–3. ലോക ഒന്നാം നമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്സ്ലാം കിരീട നേട്ടമാണിത്. ഇതിന് മുൻപ് 2020 ഫ്രഞ്ച് ഓപ്പൺ കിരീടം പോളിഷ് സ്വദേശി ഇഗ നേടിയിരുന്നു. ഒന്നാം റാങ്കുകാരിയായി ഇഗ മത്സരിച്ച ആദ്യ ഗ്രാൻസ്ലാമായിരുന്നു ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ. 21 വയസ്സുകാരിയായ പോളണ്ട് താരത്തിന് ടൂർണമെന്റിൽ കാര്യമായ വെല്ലുവിളികൾ നേരിടേണ്ടി വന്നില്ല. സീസണിൽ പരാജയമറിയാതെ 35 മത്സരങ്ങൾ പൂർത്തിയാക്കി. ഇതോടെ 2000ൽ തുടർച്ചയായി 35 വിജയങ്ങൾ നേടിയ വീനസ് വില്യംസിന്റെ നേട്ടത്തിന് ഒപ്പമെത്തി. 18–ാം സീഡായ കൊക്കോ ഗോഫ് ഗ്രാൻസ്ലാം ടെന്നിസിൽ ആദ്യമായി ഫൈനൽ കളിച്ചത് ഇത്തവണയാണ്. ടൂർണമെന്റുകളിൽ ഇതുവരെ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയായിരുന്നു മുന്നേറ്റം.
ഫ്രഞ്ച് ഓപ്പണ്‍ വനിത കിരീടം ഇഗ ഷ്വാംതെക്കിന്
By
June 4, 2022 8:39 pm